
മുഹമ്മ: സി പി എം - സിഐടിയു നേതാവും മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ സെക്രട്ടറിയുമായിരുന്ന പി.സുരേന്ദ്രന്റെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു . കല്ലാപ്പുറത്ത് പി. സുരേന്ദ്രന്റ വസതിയിൽ ദിനാചരണ കമ്മിറ്റി നേതൃത്വത്തിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു . ദിനാചരണ കമ്മിറ്റി പ്രസിഡന്റ് ഡി. ഷാജി അധ്യക്ഷനായി. എസ്. രാധാകൃഷ്ണൻ, പി. രഘുനാഥ്, സി. കെ. സുരേന്ദ്രൻ, ജെ. ജയലാൽ, ടി. ഷാജി, സ്വപ്ന ഷാബു, കെ. സലിമോൻ, കെ. ഡി. അനിൽകുമാർ എന്നിവർ സംസാരിച്ചു.