ചാരുംമൂട്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.സി.പി.എം ഏരിയ സെക്രട്ടറി ബി.ബിനു ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു.ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ ബിനോസ് തോമസ് കണ്ണാട്ട്, വിശ്വൻ പടനിലം, എസ്.രജനി, എസ്. പ്രിൻസി, സിനു ഖാൻ, സഫിയാ സുധീർ തുടങ്ങിയവർ നേതൃത്വം നൽകി.