
മാന്നാർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇ.ഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് സി.പി.എം മാന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപകടനവും യോഗവും നടന്നു. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം പരുമലകടവിൽ സമാപിച്ചു. സി.പി.എം മാന്നാർ ഏരിയ സെക്രട്ടറി പ്രൊഫ.പി.ഡി. ശശിധരൻ, അഡ്വ.സുരേഷ് മത്തായി, പി.എൻ ശെൽവരാജൻ, കെ.എം അശോകൻ, ബി.കെ പ്രസാദ്, കെ.പ്രശാന്ത് കുമാർ, സി.പി സുധാകരൻ, കെ.എം സഞ്ജുഖാൻ, ടി.വി.രത്‌നകുമാരി, സലിം പടിപ്പുരയ്ക്കൽ, വത്സല മോഹൻ, ജി.രാജേന്ദ്രൻ, വി.ആർ .ശിവപ്രസാദ്, എൻ.രാജേന്ദ്രൻ, ആർ.സഞ്ജീവൻ, പി.ജി അനന്തകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.