ambala

അമ്പലപ്പുഴ: അറവിനു കൊണ്ടുവന്ന പോത്ത് വിരണ്ടോടി കടലിൽ ചാടി. അമ്പലപ്പുഴ വളഞ്ഞവഴി തീരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. വിരണ്ടോടിയ പോത്തിന്റെ പിന്നാലെ നാട്ടുകാരും ഓടി. മൂന്ന് കിലോമീറ്ററോളം ദൂരം ഓടിയ പോത്ത് കാക്കാഴം ഭാഗത്ത് കടൽത്തീരത്ത് എത്തി . പിന്നാലെ ആളുകളെ കണ്ടതോടെ കടലിലേക്ക് ചാടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രണ്ട് പൊന്തുവള്ളക്കാരുടെ സഹായത്തോടെ പോത്തിനെ പിന്തുടർന്നു പിടികൂടി കരയിൽ എത്തിച്ചു.