ബുധനൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 3189-ാം നമ്പർ ബുധനൂർ കിഴക്ക് ശാഖാ ഗുരുക്ഷേത്രത്തിൽ 28-ാമത് പ്രതിഷ്ഠാ വാർഷികവും 13-ാമത് ശ്രീനാരായണ കൺവെൻഷനും നാളെ തുടക്കമാകും. നാളെ വൈകിട്ട് 4.30ന് ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്‌ഘാടനം നിർവ്വഹിക്കും. ശാഖാ പ്രസിഡന്റ് കെ.ആർ മോഹനൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി പി.ഡി രാജു സ്വാഗതം പറയും. എം.ജി യൂണിവേഴ്സിറ്റി കലാതിലകം അമലു ശ്രീരംഗ്, യുവകവി ദുർഗ്ഗാ പ്രസാദ്, മാവേലിക്കര ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ.അരുൺ ഗോകുൽ.ജി, 30 വർഷമായി സുരക്ഷിതമായി വാഹനം ഓടിക്കുന്ന ഓട്ടോ തൊഴിലാളി എം.കെ മോഹൻദാസ്, യുവകവി എം.ആർ വിഷ്ണുപ്രസാദ്, പരിസ്ഥിതി പ്രവർത്തകൻ പി.ജെ നാഗേഷ്‌കുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. വൈകിട്ട് 6.30 ന് പ്രഭാഷണം സുരേഷ് പരമേശ്വരൻ, 8.30 മുതൽ കോൽക്കളി, 9 മുതൽ വനിതാസംഘം തിരുവാതിരകളി. 25 ന് വൈകിട്ട് 6:30 ന് സൗമ്യ അനിരുദ്ധൻ പ്രഭാഷണം .ശാഖാ വൈസ് പ്രസിഡന്റ് ഗോപാലകൃഷ്‌ണൻ തുണ്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. ഗോപിശ്രീശൈലം സ്വാഗതവും കവിതസുനിൽ നന്ദിയുംപറയും. 8.30 മുതൽ കൈകൊട്ടിക്കളി.26ന് വൈകിട്ട് 6.30ന് ആശാപ്രദീപ് പ്രഭാഷണം നടത്തും.വനിതാസംഘം പ്രസിഡന്റ് മനോമണി അദ്ധ്യക്ഷത വഹിക്കും. സിന്ധുസുരേഷ് സ്വാഗതവും സുജാത സുരേഷ് നന്ദിയും പറയും. രാത്രി 8.30 ന് പഞ്ചാരിമേളം. സമാപന ദിവസമായ 27 ന് വൈകിട്ട് 4ന് 1827-ാം നമ്പർ ബുധനൂർ വാട്സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഘോഷയാത്ര.