
ആലപ്പുഴ: സ്വാതന്ത്ര്യസമരസേനാനിയും അദ്ധ്യാപകനും എഴുത്തുകാരനുമായ കല്ലേലി രാഘവൻ പിള്ളയെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ സന്ദർശിച്ചു അനുഗ്രഹം തേടി. കല്ലേലിയുടെ മകൾ ഡോ. ചിത്ര ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ കെ.സിയെ സ്വീകരിച്ചു. ആലപ്പുഴയുടെ വികസന നേട്ടങ്ങളിൽ മുഖ്യപങ്കുവഹിച്ച ആളാണ് കെ.സി.വേണുഗോപാലെന്ന് കല്ലേലി രാഘവൻ പിള്ള പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എ.സാബു, മണ്ഡലം പ്രസിഡന്റ് റഫീഖ്, ഡി.സി.സി അംഗം ആർ.സ്‌കന്ദൻ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.