മാവേലിക്കര: വോയ്സ് ഒഫ് അറനൂറ്റിമംഗം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ, പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യാലിറ്റി, തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ നേത്രാശുപത്രി എന്നിവയുടെ സഹകരണത്തോടെ അറനൂറ്റിമംഗലം യു.പി സ്‌കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. സംഘടന അഡ്മിൻ പാനൽ അംഗവും തഴക്കര പഞ്ചായത്ത് പ്രസിഡന്റുമായ ഷീബ സതീഷ് ഉദ്ഘാടനം ചെയ്തു. രാജേഷ് രവീന്ദ്രൻ അദ്ധ്യക്ഷനായി. ചന്ദ്രിക കുമാരി, രാജേഷ് രവീന്ദ്രൻ, രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, കെ.കെ.വിശ്വംഭരൻ എന്നിവർ സംസാരിച്ചു.