മാവേലിക്കര: ചെട്ടികുളങ്ങര മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബെന്നി ചെട്ടികുളങ്ങരയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി ത്രിവിക്രമൻ തമ്പി, ജില്ലാ സെക്രട്ടറിമാരായ എ.ജെ.ഷാജഹാൻ, ബാബുരാജ്, ജോൺ കെ.മാത്യു, അലക്സ് മാത്യു, രാജൻ ചെങ്കിളിൽ, നിയോജക മണ്ഡലം പ്രസിഡന്റ് ടി.സൈനുലാബുദ്ദീൻ, ആർ.എസ്.പി നേതാവ് എസ്.ശശി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കബീർ, ചെട്ടികുളങ്ങര മണ്ഡലം യു.ഡി.എഫ് ചെയർമാൻ ബി.എൻ.ശശിരാജ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോയി തങ്കച്ചൻ, രാമചന്ദ്രൻ, മധു വഞ്ചിലേത്ത്, സന്തോഷ് കരിപ്പുഴ, ശ്രീലത, ശിവദാസൻ, കണ്ണമംഗലം ഗോപാലകൃഷ്ണക്കുറുപ്പ്, രവി പുളിമൂട്ടിൽ, രാജമ്മ, അരവിന്ദ്, സുരേന്ദ്രലാൽ, സുരേഷ് കാട്ടുവള്ളിൽ, മഹാദേവൻ പിള്ള, ശ്രീകുമാർ തെറ്റാലി തുടങ്ങിയവർ പങ്കെടുത്തു.