
ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ സംഘടിപ്പിച്ച ഇഫ്താർ സംഘമത്തിൽ പങ്കെടുക്കാനെത്തിയ ആലപ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിനോട് പ്രചാരണച്ചൂടിൽ ക്ഷീണമൊന്നുമില്ലേ എന്ന യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സി. വേണുഗോപാലിന്റെ തമാശ രൂപേണയുള്ള ചോദ്യത്തിന് വെയിലേറ്റ് വാച്ച് ധരിച്ചിരുന്ന ഭാഗത്തെ നിറം മാത്രം മാറാതെ നിൽക്കുന്നത് കാണിച്ചു നൽകിയപ്പോൾ.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. എൻ. പ്രതാപൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ തുടങ്ങിയവർ സമീപം