ചേർത്തല : വീട്ടിൽ ട്യൂഷൻ പഠിക്കാനെത്തിയ 10 വയസുകാരന് വളർത്തുനായയുടെ കടിയേ​റ്റ സംഭവത്തിൽ അദ്ധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് കുന്നുങ്കൽ അനൂരൂപിന്റ മകൻ ആർഷോനാഥിനാണ് കഴിഞ്ഞ ദിവസം ഇരു കാലിലും നായയുടെ കടിയേ​റ്റത്.വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ട്യൂഷൻ അദ്ധ്യാപികക്കെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തത്.