
ഹരിപ്പാട്: ആട് ജീവിതം നോവലിലെ ജീവിക്കുന്ന കഥാപാത്രം നജീബിന്റെ പേരക്കുട്ടി മരിച്ചു. തന്റെ ജീവിതാനുഭവം ആസ്പദമാക്കിയുള്ള സിനിമ അഭ്രപാളിയിൽ എത്തുന്നത് കാത്തിരിക്കുന്നതിനിടെയാണ് നജീബിനെ ദുഃഖത്തിലാക്കി, മകൻ ആറാട്ടുപുഴ തറയിൽ സഫീറിന്റെ മകൾ സഫാ മറിയം(ഒന്നേകാൽ വയസ്) മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സഫാ മറിയം ശനിയാഴ്ച നാലരയോടെയാണ് മരിച്ചത്. സഫീർ- മുബീന ദമ്പതികളുടെ ഏകമകളാണ്. മസ്കത്തിലെ വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ വൈസറായ സഫീർ ഇന്ന് പുലർച്ചെ നാട്ടിലെത്തിയശേഷം രാവിലെ എട്ടിന് പടിഞ്ഞാറേജുമാ മസ്ജിദ് കബർസ്ഥാനിൽ കുട്ടിയുടെ കബറടക്കം നടക്കും.