
ആലപ്പുഴ : ഗോവൻ മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. കലവൂർ കാട്ടൂർ പള്ളിപ്പറമ്പ് വീട്ടിൽ ജെയിംസിനെയാണ് വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 11 കുപ്പി ഗോവൻ നിർമ്മിത മദ്യവുമായി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിലെ അസിസ്റ്റൻറ് ഇൻസ്‌പെക്ടർ എൻ.പ്രസന്നന്റെ നേതൃത്വത്തിൽ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.റെനി, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്.സന്തോഷ്, എസ്.ആർ.റഹീംർ, എസ്.സജീവ് കുമാർ, എസ്.ദിലീഷ്, വനിത എക്‌സൈസ് ഓഫീസർ സൗമില മോൾ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.