അമ്പലപ്പുഴ: അമ്പലപ്പുഴശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം 26മുതൽ ഏപ്രിൽ 4 വരെ നടക്കും. 26 ന് രാവിലെ 10.55 നും 11.3 നും മദ്ധ്യേ കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടേയും, പുതുമന ദാമോദരൻ നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. ഏഴാം ഉത്സവ ദിനമായ ഏപ്രിൽ 1 വൈകിട്ട് 5 ന് തകഴി ക്ഷേത്രത്തിൽ നിന്ന് കുടവരവ്, 2ന് വൈകിട്ട് 5ന് ആഞ്ഞിലിക്കാവ് ക്ഷേത്രത്തിൽ നിന്ന് കുട്ടവരവ് , ഒമ്പതാം ഉത്സവ ദിനമായ 3ന് ഉച്ചക്ക് 12നാണ് നാടകശാല സദ്യ. വൈകിട്ട് 5ന് അമ്പനാട്ട് പണിക്കന്റെ വരവ്. പത്താം ഉത്സവ ദിനമായ 4 ന് രാവിലെ 8ന് ഗോപൂജ, 11.30ന് വാസുദേവ പുരസ്ക്കാരം ഡോ.കെ. ഓമനക്കുട്ടിക്ക് കവിയും ഗാന രചയിതാവുമായ വയലാർ ശരത്ത് ചന്ദ്രവർമ്മ സമ്മാനിക്കും. 11.30ന് ആനയൂട്ട്, 12 ന് ആറാട്ട് സദ്യ, വൈകിട്ട് 3.30 ന് പളളിവാൾ വരവ്, 5ന് ആറാട്ടുപുറപ്പാട്, 7 ന് ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആറാട്ട് വരവ്.