ആലപ്പുഴ: 'ഉമ' നെൽവിത്തിന്റെ ഉപജ്ഞാതാവ് മങ്കൊമ്പ് നെൽ ഗവേഷണകേന്ദ്രം മുൻ ഡയറക്ടർ ഡോ.സി.എ.ജോസഫിന്റെ നിര്യാണത്തിൽ കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ കുട്ടനാട് മേഖല കമ്മിറ്റി യോഗം അനുശോചിച്ചു. സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ, ആൻറണി കരിപ്പാശ്ശേരി , ജോമോൻ കുമരകം , ഹക്കീം മുഹമ്മദ് രാജാ, ജോസ് ടി.പൂണിച്ചിറ, ജോ നെടുങ്ങാട്, സി.കുരിയൻ കണിയാംപറമ്പ്, പി.ടി.രാമചന്ദ്രൻ നായർ, ബിനു മദനൻ എന്നിവർ സംസാരിച്ചു.