s

അമ്പലപ്പുഴ: കേരളത്തിലെ പ്രൈമറി സഹകരണ സംഘങ്ങൾ മുഖേന നെൽ കൃഷിക്കാർക്ക് കൊടുക്കുന്ന പലിശരഹിത വായ്പ ഏപ്രിൽ 1 മുതൽ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ കുമരകം സമര പരിപാടികൾ വിശദീകരിച്ചു. എം.ഇ.ഉത്തമക്കുറുപ്പ്, രാജൻ മേപ്രാൽ ,ഹമീദ് കുഞ്ഞ് മാന്നാർ, ഇ.ശാബ്ദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.