ആലപ്പുഴ: നാരായണീയ സ്വാദ്ധ്യായ മഹാസഭയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി സമ്പൂർണ നാരായണീയ സംഗമം ആലപ്പുഴ മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ നടന്നു. നാരായണീയ സംഗമം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ ഉദ്ഘാടനം ചെയ്തു. നെടുമുടി ഗോപാലകൃഷ്ണ പണിക്കർ അദ്ധ്യക്ഷനായിരുന്നു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.വിനോദ് കുമാർ, ആലപ്പുഴ ബ്രാഹ്‌മണ സമൂഹം പ്രസിഡന്റ് പി.വെങ്കിടരാമ അയ്യർ, നെടുമുടി ഹരികുമാർ, പി.അനിൽകുമാർ, എൽ.ലതാകുമാരി, സതീഷ് ആലപ്പുഴ എന്നിവർ പ്രസംഗിച്ചു. പ്രൊഫ. ആർ.രാമരാജവർമ്മയ്ക്ക് നാരായണീയ സ്വാദ്ധ്യായ മഹാസഭയുടെ ഗുരുശ്രേഷ്ട പുരസ്‌ക്കാരം നൽകി ആദരിച്ചു.