അമ്പലപ്പുഴ: വികലാംഗ പെൻഷനിലും വാർദ്ധക്യകാല പെൻഷനിലും കൈയിട്ടുവാരി ബാങ്ക്. അമ്പലപ്പുഴ കോമന തെക്കുംമുറി വീട്ടിൽ സരസപ്പൻ കലാലയത്തിന്റെ വാർദ്ധക്യകാല പെൻഷനിൽ നിന്നും അംഗപരിമിതയായ സഹോദരി ഗിരിജയുടെ പെൻഷനിൽ നിന്നുമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് വണ്ടാനം ശാഖയിൽ സർവീസ് ചാർജിന്റെ പേരിൽ തുക ഈടാക്കിയത്.

വികലാംഗ പെൻഷനിൽ നിന്ന് 1100 രൂപയും, വാർദ്ധക്യകാല പെൻഷനിൽ നിന്ന് 850 രൂപയും പിടിച്ച ശേഷമുള്ള തുകയാണ് ലഭിച്ചത്. 1600 രൂപ വീതമായിരുന്നു ലഭിക്കേണ്ടിയിരുന്നത്. 6 മാസത്തെ കാലയളവിൽ പണം എടുക്കുകയും ഇടാതിരിക്കുകയും ചെയ്തതിനാൽ സർവീസ് ചാർജായാണ് തുക പിടിച്ചതെന്നാണ് ബാങ്ക് അധികൃതർ നൽകിയ വിശദീകരണം. തുച്ഛമായ പെൻഷനിൽ നിന്ന് ഇത്രയും തുക ബാങ്ക് പിടിച്ചതോടെ മരുന്നിനും മറ്റ് ആവശ്യങ്ങൾക്കും എന്തു ചെയ്യുമെന്ന വിഷമത്തിലാണ് ഈ സഹോദരങ്ങൾ