
അമ്പലപ്പുഴ: കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പോസ്റ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ എന്റർപ്രണർഷിപ് സ്റ്റാൾ ബിസിനസ് മാനേജ്മെന്റിൽ ഒന്നാം റാങ്ക് നേടിയ , വണ്ടാനം കൊച്ചുപറമ്പിൽ അബ്ദുൾറഹ്മാന്റെ മകൾ തനിയാ അബ്ദുറഹ്മാനെ പി.സി.വിഷ്ണുനാഥ് എം.എൽ.എ അനുമോദിച്ചു .ഡി.സി.സി ജനറൽ സെക്രട്ടറി പി.സാബു, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു .എം. കബീർ,അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അംഗം സീന,വി.ആർ.രജിത്ത് ,നിസാർ വെള്ളാപ്പള്ളി ,ആർ.സജിമോൻ ,ടി.എസ്. കബീർ,ഹാഷിം വണ്ടാനം ,വി. എ. ബഷീർ ,ഷുക്കൂർ ,ഷെമി എന്നിവർ പങ്കെടുത്തു.