ആലപ്പുഴ: ആലപ്പുഴ സെന്റ് ജോസഫ്‌സ് വനിത കോളേജിൽ അഞ്ചു ദിവസമായി നടന്നു വന്ന കേരള യൂണിവേഴ്‌സിറ്റി എഫ്.വൈ.യു.ജി.പി കോഴ്‌സ് ഡിസൈനിംഗ് വർക്ക് ഷോപ്പ് പൂർത്തിയായി. മലയാളം, ഹോം സയൻസ് വിഷയങ്ങളിലായിരുന്നു വർക്ക് ഷോപ്പ്. എഫ്.വൈ.യു.ജി.പി യൂണിവേഴ്‌സിറ്റി കോ- ഓർഡിനേറ്റർമാരായ ഡോ.ടി.ആർ.മനോജ്, ഡോ.ശിവപ്രസാദ്, കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.എ.എ.ഉഷ, കോളേജ് കോ- ഓർഡിനേറ്റർ സിസ്റ്റർ ബാറകല പുഷ്പ, ബോർഡ് മെമ്പർമാർ, വിവിധ കോളേജുകളിലെ അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. രണ്ട് വിഷയങ്ങളിലായി നൂറിലധികം കോഴ്‌സുകൾ രൂപപ്പെടുത്തി.