ambala

അമ്പലപ്പുഴ: വനിത സാഹിതി അമ്പലപ്പുഴ ഏരിയ കൺവെൻഷൻ വനിത സാഹിതി സംസ്ഥാന സെക്രട്ടറി പി.എൻ.സരസമ്മ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷീബാ രാഗേഷ് അദ്ധ്യക്ഷയായി. വനിത സാഹിതി ജില്ലാ സെക്രട്ടറി അഡ്വ.സഫിയ സുധീർ സംഘടന രേഖ അവതരിപ്പിച്ചു. പു.ക.സ സംസ്ഥാന കമ്മിറ്റി അംഗം ജോസഫ് ചാക്കോ, ജില്ല വൈസ് പ്രസിഡന്റ് എച്ച്.സുബൈർ, ജില്ലാ ട്രഷറർ അലിയാർ എം.മാക്കിയിൽ, പു.ക.സ ഏരിയ പ്രസിഡന്റ് രാജു കഞ്ഞിപ്പാടം, ഏരിയാ സെക്രട്ടറി ബി.ശ്രീകുമാർ എന്നിവർസംസാരിച്ചു. ഹരിചന്ദന സ്വാഗതവും ദീപ്തി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ദീപ്തി(പ്രസിഡന്റ്), ഷിജില, ശാലിനി തോട്ടപ്പള്ളി(വൈസ് പ്രസിഡന്റുമാർ), കസ്തൂരി(സെക്രട്ടറി ) ജീതു,ഷെറിന(ജോ.സെക്രട്ടറിമാർ), രജിത(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.