വള്ളികുന്നം: കടുവിനാൽ പരിയാരത്തുകുളങ്ങര ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ യജ്ഞവും ഉത്സവവും ഏപ്രിൽ 2 മുതൽ 13 വരെ നടക്കും. എല്ലാദിവസവും രാവിലെ 7ന് ഭാഗവത പാരായണം,8ന് ഗായത്രി ഹോമം, ഉച്ചയ്ക്ക് 12.30 ന് സമൂഹ സദ്യ,വൈകിട്ട് 5 ന് വിളക്കൻപൊലി, രാത്രി 8 ന് തിരുവാതിര. 2, 5,7 തീയതികളിൽ രാത്രി 8ന് കുത്തിയോട്ടച്ചുവടും പാട്ടും, 9ന് വൈകിട്ട് 4ന് അവഭൃഥസ്നാന ഘോഷയാത്ര. 10ന് രാത്രി 8ന് നൃത്ത നാടകവും സമാപന ദിവസമായ 12ന് വൈകിട്ട് നാലിന് കെട്ടുത്സവവും നടക്കും.