ആലപ്പുഴ: ഇ.എസ്.ഐ കോർപറേഷനും ഇ.പി.എഫ്. ഒയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന പരാതി പരിഹാര മേള 27ന് നടക്കും. ചേർത്തല ബ്രാഞ്ച് മാനേജരുടെ നേതൃത്വത്തിൽ തൊഴിൽ സ്ഥാപനങ്ങൾ, തൊഴിലുടമകൾ, പരിരക്ഷിത വ്യക്തികൾ, മറ്റു ഗുണഭോക്താക്കൾ എന്നിവർക്കായുള്ള മേള രാവിലെ 10ന് ചേർത്തല കളവങ്കോടത്തെ വിൽട്ടൻ വീവേഴ്സിൽ നടക്കും.
സംശയനിവാരണം, പരാതി പരിഹാരം തുടങ്ങിയവയാണ് മേളയുടെ ലക്ഷ്യം. ഫോൺ : 0478 2817368.