മാവേലിക്കര: എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാല ചാരുമൂട് പടയണിവെട്ടം ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി പര്യടനം ആരംഭിച്ചു. പടയണിവെട്ടം ചന്ദ്രൻസ്മൃതി മണ്ഡപത്തിലും വിനോദിന്റെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി.
ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം രാജേന്ദ്രനാഥിന്റെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്തശേഷം കാഞ്ഞിരത്തുംമൂട്ടിലെ വ്യാപാരികളെ സന്ദർശിച്ചു. വള്ളികുന്നം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വിശ്വാസികൾക്കൊപ്പം അന്നദാനത്തിൽ പങ്കെടുത്തു.തുടർന്ന് ആദിപരാശക്തി ആശ്രമത്തിൽ ദർശനം നടത്തിയശേഷം പ്രമുഖ വ്യക്തികളുമായി സൗഹൃദ സംഭാഷണം നടത്തി.
കെ.പി.എം.എസ് നേതാവ് ദാമോദരൻ, എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം, ചാരുംമൂട് യൂണിയൻ കൺവീനർ ബി.സത്യപാലൻ എന്നിവരെ സന്ദർശിച്ചു. പേരൂർകാരാഴ്മ കെ.പി.എം.എസ് ശാഖയിലെത്തി അയ്യങ്കാളി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.വിശ്വകർമ്മ സഭയുടെ ചുനക്കര ആറാം നമ്പർ ശാഖ യോഗം പ്രസിഡന്റ് ഭാസ്കരൻ ആചാരി, കെ.പി.എം.എസ് യുവജന സംഘം സംസ്ഥാന ട്രഷറർ അഖിൽ ദാസ് എന്നിവരെ സന്ദർശിച്ചു.
ധീര ജവാൻ ശൗര്യചക്ര ലാൻസ്നായിക് വി.സുജിത്ത് ബാബുവിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ചാരുമൂട് മണ്ഡല പര്യടനം അവസാനിച്ചു.