കായംകുളം : കായംകുളം പട്ടണത്തെ രണ്ടാക്കി തിരിക്കുന്ന ദേശീയപാത നിർമാണത്തിന്റെ ആശാസ്ത്രീയതയും ഭാവിയിൽ കായംകുളത്തെ ദുരവസ്ഥയും വിളിച്ചു പറയുന്നവരെ ആക്ഷേപിക്കുന്ന പ്രസ്താവന പിൻവലിച്ച് എം.എൽ.എ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് സോഷ്യൽ ഫോറം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് അഡ്വ. ഒ. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ബി.ദിലീപൻ, ഉദയകുമാർ ചേരാവള്ളി, മക്ബൂൽ മുട്ടാണിശേരി, സുരേഷ് കുമാർ, എൻ.ആർ.അജയകുമാർ, സജീർ കുന്നുകണ്ടം,താഹ വൈദ്യൻവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.