
മാന്നാർ: കുട്ടംപേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സൗജന്യ മരുന്നു വിതരണവും പൊതിച്ചോറ് വിതരണവും വിവിധ സ്ഥലങ്ങളിൽ നടന്നു. പുലിയൂർ ശാന്തിതീരത്ത് ഡയറക്ടർ ഫാ.ശമുവേല്‍ ശ്യാമുവേലിന് നൽകി ഗ്രാമപഞ്ചായത്തംഗം മഞ്ജു യോഹന്നാൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ചു. സോളമൻ ജോർജ്, സുഭാഷ് ബാബു എന്നിവർ സംബന്ധിച്ചു. പുലിയൂർ ബഥനി കാൽവരി അഭയ ഭവനിൽ ഡയറക്ടർ ഫാ.ഗീവർഗീസ് പനംകുറ്റിക്ക് നൽകി ഗ്രാമപഞ്ചായത്തംഗം സവിത മഹേഷ് ഉദ്ഘാടനം ചെയ്തു. ജോജി ചെറിയാൻ, എൻ.മത്തായി എന്നിവർ പങ്കെടുത്തു. പുലിയൂർ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ മാനേജർ ജയശ്രീ മോഹനന് നൽകി റായ്പൂർ കേരളസമാജം സെക്രട്ടറി സജിത്ത് നായർ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് വട്ടപ്പറമ്പിൽ, സലീം ചാപ്രായിൽ എന്നിവർ പങ്കെടുത്തു. ചെന്നിത്തല ചെറുകോൽ ഈഴക്കടവ് അൽഫോൻസാ ധ്യാനകേന്ദ്രത്തിൽ സിസ്റ്റർ ചെറുപുഷ്പത്തിന് നൽകി മാവേലിക്കര പഞ്ചാബ് നാഷണൽ ബാങ്ക് മെറ്റ് ലൈഫ് മാനേജർ സുമംഗല ഉദ്ഘാടനം ചെയ്തു.