ambala

അമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. ആമയിട ആതിരാ ഭവനിൽ പി.സി.കുട്ടൻ - പൊന്നമ്മ ദമ്പതികളുടെ മകൻ അരുൺകുമാർ (26) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മാമ്പലത്തറ നടുവിലെ കറുകപ്പറമ്പിൽ ശ്യാം (35) പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെ കരുമാടി കാമപുരത്ത് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ശ്യാം ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് വരവേ അരുണിന്റെ ചെരിപ്പ് ഊരി റോഡിൽ വീണു .അതെടുക്കാനായി ബൈക്ക് തിരിച്ചപ്പോൾ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. അരുണിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.

സ്വന്തമായി ബിസിനസ് നടത്തിവരുകയായിരുന്നു അരുൺ. സഹോദരി: ആതിര പ്രശാന്ത്.