
ഹരിപ്പാട് : നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ യു.കെ.ജി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ആർ.ഡി.സി കൺവീനർ കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. ആർ.ഡി.സി ചെയർമാൻ എസ്.സലികുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി.അനിൽകുമാർ, ട്രഷറർ നോമിത പ്രസാദ്,രക്ഷാകർതൃ പ്രതിനിധി സി.സജീവ്, അദ്ധ്യാപിക റീന.എം.കെ എന്നിവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൽ എ.അമ്പിളി സ്വാഗതവും സ്റ്റാഫ് പ്രതിനിധി പി.സിന്ധു നന്ദിയും പറഞ്ഞു.