
പൂച്ചാക്കൽ:യു.ഡി.എഫ് പാണാവള്ളി മണ്ഡലം കൺവെൻഷൻ, പൂച്ചാക്കൽ കമ്മ്യൂണിറ്റി ഹാളിൽ മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കൺവീനർ അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷനായി. നിയോജക മണ്ഡലം ചെയർമാൻ പി.കെ. ഫസലുദ്ദീൻ ബ്ലോക്ക് പ്രസിഡന്റ് പി.ടി. രാധാകൃഷ്ണൻ, പൂച്ചാക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് കുര്യൻ, പ്രതുലചന്ദ്രൻ, ഷുക്കൂർ, അഡ്വ.എസ്.രാജേഷ് ,കിഷോർ, അഷ്‌റഫ് കാരക്കാട്, ഡി.എസ്. ഷാജി, സീനാ പ്രദീപ്, കബീർ പുളിത്തറ ,നവാസ് തുടങ്ങിയവർ സംസാരിച്ചു.