
തുറവൂർ : കുഴൽപ്പണം കടത്തിയ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ജയിലിൽ പോകാതെ പിണറായി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പകൽ ബി.ജെ.പിയ്ക്കെതിരെ പ്രസംഗിക്കുകയും രാത്രിയിൽ അ വരുമായി ബിസിനസ് ബന്ധത്തിലുമാണ് സി.പി.എമ്മെന്ന് അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് അരൂർ നിയോജക മണ്ഡലം ചീഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ. എബ്രഹം കുഞ്ഞാപ്പച്ചൻ അദ്ധ്യക്ഷനായി. ഷാനിമോൾ ഉസ്മാൻ, ടി.ജി.പത്മനാഭൻനായർ, അസീസ് പായിക്കാട്, ടി.ജി.രഘുനാഥപിള്ള, പി.കെ.ഫസലുദ്ദീൻ, കെ.രാജീവൻ, ദേവരാജൻ,കെ.ഉമേശൻ, ദിലീപ് കണ്ണാടൻ, മോളി രാജേന്ദ്രൻ, സി.ഒ.ജോർജ്, ട്രിഫിൻമാത്യു, കെ.ബഷീർ മൗലവി, ജോയി ചക്കുങ്കേരി, ജോയി കൊച്ചുതറ, അഡ്വ.വിജയ് വാലയിൽ, ബിജു കോട്ടുപ്പള്ളി, പി.ബി.ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.