
അമ്പലപ്പുഴ: ശാന്തിഭവൻ അന്തേവാസികൾക്ക് സ്നേഹ സമ്മാനങ്ങളും ഉച്ചഭക്ഷണവുമായി പുന്നപ്ര കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റിലെ എൻ.എസ്.എസ് വാളന്റിയേഴ്സ് ശാന്തി ഭവൻ സന്ദർശിച്ചു. പ്രോഗ്രാം ഓഫീസർ എ.ഷൈമയുടെ നേതൃത്വത്തിലാണ് ശാന്തി ഭവനിൽ എത്തിയത്. എം.സന്തോഷ് കുമാർ, ജോർജ് പരുത്തിയിൽ, മാനേജർ ഷമീർ, നഴ്സ് ജമീല ഷമീർ തുടങ്ങിയവർ സംസാരിച്ചു.എൻ.എസ്.എസ് വാളന്റിയേഴ്സുമാരായ ദിവാകർ, അരുൺ, ഷാറൂക്ക്, അഭിനന്ദ്, നെസ്ല, കോളേജ് സ്റ്റാഫ് ഗോപി തുടങ്ങിയവർ പങ്കെടുത്തു.