
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ ദീർഘകാലമായി പൊട്ടിപ്പൊളിഞ്ഞു കിടന്ന ഗുരുകുലം - പന്നിമുക്കം റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. 1. 10 കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കുക. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലേഖമോൾ സനിൽ, അംഗം റസിയാ ബീവി, പൊതുമരാമത്ത് നിരത്തു വിഭാഗം അസി.എഞ്ചിനീയർ എസ്. ബിനുമോൻ എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ പ്രജിത്ത് കാരിക്കൽ സ്വാഗതം പറഞ്ഞു.