
മുഹമ്മ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന് മുഹമ്മ മേഖലയിൽ ആവേശോജ്ജ്വല സ്വീകരണം നൽകി.
മുഹമ്മ എൻ.എസ്.എസ് കരയോഗത്തിനുസമീപത്തുനിന്നുമാണ് സ്ഥാനാർത്ഥിയുടെ പര്യടന പരിപാടികൾ ആരംഭിച്ചത്.സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു.എൽ.ഡി.എഫ് ചേർത്തല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് അദ്ധ്യക്ഷനായി.മന്ത്രി പി.പ്രസാദ്,ജി.വേണുഗോപാൽ,സി.കെ.സുരേന്ദ്രൻ, വിമൽ റോയി,ടി.ഷാജി,ജി.സതീഷ് എന്നിവർ സംസാരിച്ചു.