ഹരിപ്പാട് : പള്ളിപ്പാട് നടുവട്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്കൂളിലെ ഭവന രഹിതനായ വിദ്യാർത്ഥിക്ക് നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വഴുതാനം സർപ്പക്ഷേത്രത്തിന് സമീപം രാവിലെ 10. 30 ന് കവിയും ഗാനരചയിതാവുമായ റിട്ട. ഡിവൈ.എസ് .പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്യും .സ്കൂൾ മാനേജർക്ക് പി.കെ.ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. ആർ.എൻ.അൻസർ താക്കോൽദാനം നിർവഹിക്കും. സ്കൂൾ പ്രിൻസിപ്പൽ എസ്.രമാദേവി സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.സി മത്തായി നന്ദിയും പറയും. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ എസ്. രമാദേവി, പ്രധാമാദ്ധ്യാപിക ഇന്ദു ആർ.ചന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.സി മത്തായി, പി.ടി.എ പ്രസിഡന്റ് സാജൻ പനയറ, കെ.സലിൽ കുമാർ എന്നിവർ പങ്കെടുത്തു.