
ഹരിപ്പാട്: നങ്ങ്യർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജിലെ സുവോളജി വിഭാഗം പരിസ്ഥിതികാലാവസ്ഥവ്യതിയാന വകുപ്പ് ഡയറക്ടറേറ്റിന്റെ ധനസഹായത്തോടെ നടത്തിയ മൂന്നു ദിവസത്തെ ദേശീയ ശില്പശാലയുടെ ഭാഗമായി, എ കമ്പേണ്ടിയം ഓൺ നോൺ നേറ്റീവ് ഓർഗാനിസംസ് ഒഫ് ഇന്ത്യ എന്ന പുസ്തകം മന്ത്രി ജെ. ചിഞ്ചു റാണി പ്രകാശനം ചെയ്തു. കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗത്തിലെ ഓണററി പ്രൊഫ.ഡോ.കെ.വി. ജയചന്ദ്രൻ, ടി.കെ.മാധവ മെമ്മോറിയൽ കോളേജിലെ അദ്ധ്യാപകരായ ഡോ.ഷീല.എസ് , ഡോ.ജാസ്മിൻ ആനന്ദ്, ഡോ.വിനോദ് ഹരിദാസ് എന്നിവർ ചേർന്ന് തയ്യാറാക്കിയ പുസ്തകം ഡോ.കെ.വി.ജയചന്ദ്രൻ പുസ്തക വിവരണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.പി.പി.ഷർമ്മിള അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രൊഫ. എമിറേറ്റസ്, റിസർച്ച് ഓഫീസർ എസ്.എൻ. ട്രസ്റ്റ് ഡോ.ആർ.രവീന്ദ്രൻ, ആർ.ഡി.സി കൺവീനർ അശോകപ്പണിക്കർ, ആർ.ഡി.സി. ചെയർമാൻ സലി കുമാർ, ഐ.ക്യു. എ. സി. കോ-ഓർഡിനേറ്റർ ഡോ.ടി. ശ്രീജ, കോളേജ് യൂണിയൻ ചെയർപേഴ്സൺ പൂജ പ്രകാശ് എന്നിവർ സംസാരിച്ചു. ഫിസിക്സ് വിഭാഗം മേധാവി ഡോ.അരുൺ എസ് പ്രസാദ് സ്വാഗതവും സുവോളജി ഭാഗം മേധാവി ഡോ.ഷീല.എസ്. നന്ദിയും പറഞ്ഞു.