ആലപ്പുഴ: ആര്യാട് സൗത്ത് പഞ്ചായത്ത് തുമ്പോളി പറത്തറ ഹോമിയോ ക്ലിനിക്കിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലെ ഡിസ്ട്രിബ്യൂഷൻ ബോക്‌സിനും കേബിളുകൾക്കും പോസ്റ്റിന് ചുവട്ടിൽ കൂട്ടിയിട്ടിരിക്കുന്ന ചപ്പുചവറുകൾക്കും തീപിടിച്ചു. ആലപ്പുഴ അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. എ.എസ്.ടി.ഒ സി.പി.ഓമനക്കുട്ടന്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഒ കൃഷ്ണദാസ്, എഫ്.ആർ.ഒമാരായ ഡാനി ജോർജ്, ജോബിൻ വർഗ്ഗീസ്, ജി.ഷൈജു, ശ്രീന സി.വി, കണ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.