ca-arun-kumar-

ആലപ്പുഴ: എ.ഐ.വൈ.എഫ് പ്രവർത്തകർ ആലപ്പുഴ ഡി.സി.സി ഓഫീസ് ഉപരോധിച്ച കേസിൽ മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സി.എ. അരുൺകുമാറിന് ആലപ്പുഴ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി- 1 ജാമ്യം അനുവദിച്ചു. 2013ൽ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന കൃഷ്ണപ്രസാദിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

അരുണിന് വേണ്ടി അഡ്വ. വി. വിജയകുമാർ ഹാജരായി. അഭിഭാഷക സംഘടന നേതാക്കളായ കെ.ടി. അനീഷ്മോൻ, ജീനു ഏബ്രഹാം, ആരിഫ് മുഹമ്മദ്, വർഗീസ് മാത്യു, എസ്. ഷിഹാസ് എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.