
കായംകുളം:ആലപ്പുഴ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള റോഡ് ഷോ ചെട്ടികുളങ്ങരയിൽ നിന്ന് ആരംഭിച്ച് പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് പുതുപ്പള്ളി തെക്കേ ആഞ്ഞിലി മൂട്ടിൽ സമാപിച്ചു. പി.സി.വിഷ്ണുനാഥ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ,ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ്, രാഷ്ട്രീയ കാര്യസമിതിയംഗം ജോൺസൺ എബ്രഹാം, കെ.പി.സി.സി സെക്രട്ടറിമാരായ ഇ.സമീർ, എ.ത്രിവിക്രമൻതമ്പി, എൻ.രവി , ഡി.സി.സി വൈസ് പ്രസിഡന്റുരായ പി.എസ്. ബാബുരാജ്, യു. മുഹമ്മദ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ടി.സൈനുലാബ്ദീൻ, ചിറപ്പുറത്ത് മുരളി,യു.ഡി.എഫ് ചെയർമാൻ എ.ഇർഷാദ് ,കൺവീനർ എ.എം.കബീർ എന്നിവർ
കെ.സിക്ക് ഒപ്പം ഉണ്ടായിരുന്നു.