ഹരിപ്പാട്: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അഭയകേന്ദ്രമായ ഹരിപ്പാട് സബർമതി സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ജെ.സി.ഐ ഹരിപ്പാട് ചാപ്റ്റർ ഉല്ലാസയാത്ര ഒരുക്കി. കുളത്തുപ്പുഴ ഫോറസ്റ്റ് മ്യൂസിയം, തെൻമല എക്കോ ടൂറിസം കേന്ദ്രം, മാൻ പാർക്ക് എന്നിവിടങ്ങളിലാണ് യാത്ര ഒരുക്കിയത്. ജെ.സി.ഐ ഹരിപാട് ചാപ്റ്റർ പ്രസിഡൻറ്റ് വിഷ്ണു ആർ.ഹരിപ്പാട് യാത്ര ഫ്ലാഗ് ഒഫ് ചെയ്തു. സബർമതി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എസ്.ദീപു, പ്രിൻസിപ്പാൾ എസ് .ശ്രീലക്ഷ്മി, സൂപ്രണ്ട് കെ.എൽ.ശാന്തമ്മ, പ്രസന്നകുമാരി, ജെ.സി.ഐ ഭാരവാഹികളായ വേണുഗോപാൽ, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.