
മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്ത് അമ്പാടി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പള്ളിക്കുന്ന് ക്ഷേത്രത്തിന് സമീപം സഹസ്ര വാര ദിനാഘോഷം സംഘടിപ്പിച്ചു. മുഹമ്മ ഗ്രാമപഞ്ചായത്തംഗം അഡ്വ. ലതീഷ് ബി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് സി.കെ. അനിൽകുമാർ അദ്ധ്യക്ഷനായി. മുഹമ്മ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സുനിൽകുമാർ, എസ്.എൻ.ഡി.പിയോഗം 534 -ാം നമ്പർ ശാഖാ സെക്രട്ടറി വി.സി.വിശ്വമോഹൻ, സംഘം സെക്രട്ടറി എസ്.വിശ്വരാജ്, ഖജാൻജി എസ്. ധർമരാജൻ എന്നിവർ സംസാരിച്ചു.