photo

ചേർത്തല : പാർലമെന്റ് തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നും അത് മനസിലാക്കിവേണം പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ സർക്കാർ തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം കെ.സി.ജോസഫ് പറഞ്ഞു. യു.ഡി.ഫ് ചേർത്തല നിയോജകമണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡി സുഗതൻ,സി.കെ.ഷാജിമോഹൻ,എസ് ശരത്, ടി.സുബ്രഹ്മണ്യദാസ്,ടി.എസ് രഘുവരൻ, കെ.സി.ആന്റണി,കബീർ,ബിജു കോയിക്കര,സിറിയക് കാവിൽ, പി.ജയകുമാർ,പീതാംബരൻ,ജിതിൻ വാളമ്മക്കാടൻ,ജയലക്ഷ്മി അനിൽകുമാർ,മധു വാവക്കാട്,ആർ ശശിധരൻ,ജോണി തച്ചാറ, സി.വി.തോമസ്,സി.ഡി .ങ്കർ,ടി.എച്ച്.സലാം, എസ് കൃഷ്ണകുമാർ,പുഷ്പാംഗദൻ, കെ.എസ്.അഷറഫ് എന്നിവർ പങ്കെടുത്തു.