
മുഹമ്മ : കാട്ടൂർ കോർത്തുശേരിൽ ക്ഷേത്രയോഗം നേതൃത്വത്തിൽ നടന്ന വി.എസ്.നന്ദകുമാർ ശാന്തി അനുസ്മരണം എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് മോഹൻ ദാസ് പണിക്കർ അദ്ധ്യക്ഷനായി. ക്ഷേത്രം തന്ത്രി സി.എം.ജയതുളസീധരൻ തന്ത്രി നന്ദകുമാർ ശാന്തിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.ശ്യാം ശാന്തികൾ ചേർത്തല, മേൽശാന്തി മനുപ്രസാദ്, ടി.വി. ഷൺമുഖൻ തോട്ടുങ്കൽ, അജയഘോഷ് കിളളി കാട്, സുപ്രദാസ്തൈക്കൂട്ടത്തിൽ, അപ്പുക്കുട്ടൻ തൈക്കുട്ടത്തിൽ, ലൈലാംബിക എന്നിവർ സംസാരിച്ചു. ശാഖാ യോഗം സെകട്ടറി വിനയകുമാർ പടിഞ്ഞാറെക്കര സ്വാഗതവും ദേവസ്വം ട്രഷറർ ആർ.ഡി.ബാബു നന്ദിയും പറഞ്ഞു.