ഹരിപ്പാട്: മുതുകുളം നോർത്ത് മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ബാബുപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. മുഞ്ഞിനാട്ട് രാമചന്ദ്രൻ, ആർ.രാജഗോപാൽ, അനിൽ.ബി.കളത്തിൽ, അഡ്വ.ഷുക്കൂർ, പ്രൊഫ.മധുസൂദനൻ, രവിപുരത്ത് രവീന്ദ്രൻ, നിയാസ് ചിങ്ങോലി, സിദ്ധിക്ക് തുടങ്ങിയവർ സംസാരിച്ചു.