ഹരിപ്പാട്: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എ.എം.ആരിഫിന് ഹരിപ്പാട് മണ്ഡലത്തിൽ നാളെ സ്വീകരണം നൽകും. രാവിലെ 7.30ന് ആയാപറമ്പ് തെക്കേക്കരയിൽ ആരംഭിക്കുന്ന സ്വീകരണം രാത്രി 9ന് കുമാരകോടി ജംഗ്ഷനിൽ സമാപിക്കും. മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് മണ്ഡലം പ്രസിഡന്റ് കെ.കാർത്തികേയൻ അദ്ധ്യക്ഷനാകും.