1

കുട്ടനാട് : മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന കൈനകരി മണ്ഡലം കൺവെൻഷൻ കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. കേരളാകോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കൈനകരി മണ്ഡലം പ്രസിഡന്റ് ബിജു ചെത്തിശ്ശേരി അദ്ധ്യക്ഷനായി. കേരളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് കാവനാട് മുഖ്യപ്രഭാഷണം നടത്തി. സി.വി.രാജീവ്, എസ്.ഡി.രവി , ഡി.ജോസഫ്, ബി.കെ. .വിനോദ് കുമാർ, ഡി.ലോനപ്പൻ, നോബിൻ പി.ജോൺ, മധു സി.കുളങ്ങര , സന്തോഷ് പട്ടണം എന്നിവർ സംസാരിച്ചു. ബിജുകുമാർ ചെത്തിശ്ശേരിയെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായും എസ്.ഡി.രവിയെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.