
മാവേലിക്കര:ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ 13 കരകളുടെയും എതിരേൽപ്പ് ഉത്സവത്തിന്റെ ഭാഗമായി പാട്ടമ്പലത്തിൽ കുടിയിരുത്തുന്ന ഭദ്രകാളിമുടിയ്ക്ക് മുന്നിൽ തോറ്റംപാട്ട് അവതരിപ്പിച്ചു. ഭദ്രകാളിയുടെ ജീവചരിത്രമാണ് തോറ്റംപാട്ട് എന്ന കലാരൂപത്തിൽ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം കണിയാപുരം സ്വദേശികളായ എം.ഗോപാലകൃഷ്ണൻ, ജി.സജീഷ്, ആർ.ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് തോറ്റംപാട്ട് അവതരിപ്പിച്ചത്.