
ചോറ്റാനിക്കര: തൃപ്പൂണിത്തുറ ചോയ്‌സ് സ്കൂൾ സംഗീതാദ്ധ്യാപകൻ വെണ്ണിക്കുളം കോക്കാപ്പിള്ളി മിത്രാനഗർ സിദ്ധിസർഗംവീട്ടിൽ സനീഷ് കുമാർ (49) ആലപ്പുഴ പൂച്ചാക്കൽ കായലിൽ ചാടി മരിച്ചു. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ മനോവിഷമത്തിലായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന്. ഭാര്യ: സുചിത്ര. മക്കൾ: സിദ്ധാർത്ഥ്, സർഗ.