a

മാവേലിക്കര: തെക്കേക്കര യംഗ് മെൻസ് യൂണിയൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കുമാരനാശാൻ ചരമ ശതാബ്ദി ആചരണത്തോടനുബന്ധിച്ച് ആശാൻ സ്മൃതിയരങ്ങു സംഘടിപ്പിച്ചു. കുമാരനാശാന്റെ വിവിധ കൃതികളെ ആസ്പദമാക്കി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പ്രൊഫ.ബി.സുകുമാര ബാബു ക്ലാസ് എടുത്തു. ആശാൻ കവിതകളുടെ ആലാപനം ബാലവേദി സെക്രട്ടറി അനന്തകൃഷ്ണൻ, അനന്യ ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. വായനശാല പ്രസിഡന്റ് അഡ്വ.കെ.സുരേഷ് കുമാർ കുറത്തികാട് അധ്യക്ഷനായി. രാമചന്ദ്രൻ മുല്ലശ്ശേരി, അഡ്വ.ആർ.ശ്രീപ്രിയ, ആർ.ശശിധരകുറുപ്പ്, രശ്മി ശ്രീജിത്ത് തുടങ്ങിയവർ ആശാൻ സ്മൃതി പ്രഭാഷണങ്ങൾ നടത്തി. ലൈബ്രേറിയൻ അമ്പിളി ഹരികുമാർ നന്ദി പറഞ്ഞു.