sdf

മുഹമ്മ: മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡ് കുന്നപ്പള്ളിയിൽ കെ.എം.അബ്ദുൽ മജീദ് (കുന്നപ്പള്ളി മജീദ് - 72) നിര്യാതനായി.

തുടർച്ചയായി 27 വർഷം മണ്ണഞ്ചേരി പഞ്ചായത്ത് അംഗമായും 35 വർഷം തുടർച്ചയായി മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സേവാദൽ മുൻ ആര്യാട് ബ്ലോക്ക് പ്രസിഡന്റ്, മണ്ണഞ്ചേരി പഞ്ചായത്ത് മഹല്ല് കോർഡിനേഷൻ മുൻ ചെയർമാൻ, സുന്നി മഹല്ല് ഫെഡറേഷൻ മുൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: റഹ്‌മത്ത്. മക്കൾ: മാജിത, റിയാസ് (സൗദി), ഹാരിസ് (ഒമാൻ),റെജീല.മരുമക്കൾ: അബ്ദുൽജലീൽ, ഷംസി ,നിഷ, നൗഫൽ.