
കുട്ടനാട്: ആർ.എൽ.വി രാമകൃഷ്ണനെതിരെ വംശീയ അധിക്ഷേപം നടത്തിയ സത്യഭാമ സാംസ്ക്കാരിക കേരളത്തോട് മാപ്പുപറയുക, കലയും സാഹിത്യവും വർഗീയവത്ക്കരിക്കാനുള്ള നീക്കം ചെറുത്തുതോൽപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കുട്ടനാട് ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കലാസംഗമം രക്ഷാധികാരി സി.കെ.സദാശിവൻ ഉദ്ഘാടനം ചെയ്തു. കുട്ടനാട് ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് അഗസ്റ്റിൻ ജോസ് അദ്ധ്യക്ഷനായി . കാർത്തികേയൻ ചമ്പക്കുളം, പ്രഭാസുതൻ രാമങ്കരി എന്നിവർ ഗാനാലാപനവും ശാലിനി തോട്ടപ്പള്ളി ഷജീല സുബൈദ എന്നിവർ കവിതയും അമ്പിളി പുല്ലങ്ങടി മോഹിനിയാട്ടവും അവതരിപ്പിച്ചു. ട്രഷറർ വി.വിത്തവാൻ, മജീഷ്യൻ വിത്സൻ ചമ്പക്കുളം, മനു മങ്കൊമ്പ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ .സി. രമേശ്കുമാർ സ്വാഗതവും ബിജു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.