മാവേലിക്കര: ചെട്ടികുളങ്ങര സൗത്ത് മണ്ഡലം യു.ഡു.എഫ് പ്രവർത്തക കൺവെൻഷൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അരിത ബാബു ഉദ്ഘാടനം ചെയ്തു. കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ മധു വഞ്ചിലേത്ത്‌ അദ്ധ്യക്ഷനായി. സമ്മേളനത്തിൽ ജില്ലാ കോൺഗ്രസ്‌ ഭാരവാഹികളായ എ.ജെ .ഷാജഹാൻ, അലക്സ്‌ മാത്യു, രാജൻ ചെങ്കിളിൽ, കെ.എൽ.മോഹൻലാൽ, ജോൺ കെ.മാത്യു, കർഷക കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് തങ്കച്ചൻ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എ.ഇർഷാദ്, കൺവീനർ എ.എം കബീർ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ ബെന്നി ചെട്ടികുളങ്ങര, സന്തോഷ്‌ കുമാർ, പ്രസന്ന കുമാർ, ശ്രീകുമാർ, രാജീവ് കുമാർ, സുരേഷ് തട്ടാവഴി, മണിബാൽ, ദേവരാജൻ, ശിവൻ, വിജയ മോഹനൻ, വർഗീസ് എന്നിവർ സംസാരിച്ചു.